പടം ജൂൺ 13ന് തീയേറ്ററുകളിൽ എത്തും.

നശ്വര രാജൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വ്യസനസമേതം ബന്ധുമിത്രാദികളുടെ ട്രെയിലർ റിലീസ് ചെയ്തു. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രമിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു കോമഡി എന്റർടെയ്നർ കൂടിയാണ് ചിത്രം. പടം ജൂൺ 13ന് തീയേറ്ററുകളിൽ എത്തും.

എസ് വിപിൻ ആണ് വ്യസനസമേതം ബന്ധുമിത്രാദികളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങൾ. ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രോമോ ഗാനവും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടിയിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്ടർ പോസ്റ്ററുകൾ സിനിമ ഒരു കളർ ഫുൾ എന്റർടൈനറാണെന്ന അഭിപ്രായമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.

Vyasana Sametham Bandhu Mithradhikal - Trailer | Anaswara, Joemon Jyothir, Siju Sunny | Vipin Das

ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, സൗണ്ട് ഡിസൈൻ- അരുൺ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി, മാർക്കറ്റിംഗ്- ടെൻ ജി മീഡിയ, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം, ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്