കൊച്ചി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടി അനശ്വര രാജന്‍.  തട്ടമിട്ട ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് അനശ്വര  പ്രതിഷേധം അറിയിച്ചത്. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചത്. 

'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക'- അനശ്വര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, രജീഷ വിജയന്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ നിരവധി പേരാണ് മലയാള സിനിമാ മേഖലയില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. 

രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍  നിന്ന് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദമായിരുന്നു. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമര്‍ശം. 

 
 
 
 
 
 
 
 
 
 
 
 
 

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ ! #rejectcab

A post shared by Anaswara.Rajan 🦋 (@anaswara.rajan) on Dec 17, 2019 at 8:49am PST