ഫോട്ടോയ്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാൻ എന്നാണ് അനശ്വര രാജൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

മലയാളത്തില്‍ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തിയത്. ഹിറ്റുകളുടെ ഭാഗമാകാനും അനശ്വര രാജനായി. അനശ്വര രാജന്റെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അനശ്വര രാജൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോയ്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാൻ എന്ന് അനശ്വര രാജൻ പറയുന്നു.

ഇൻസ്റ്റാഗ്രാമിന് വേണ്ടിയാണ് ഫോട്ടോ എടുത്തതത് എന്ന് തമാശയായി സൂചിപ്പിക്കുകയാണ് അനശ്വര രാജൻ. ചിരിച്ചുകൊണ്ട് ഫോട്ടോയ്‍ക്ക് പോസ് ചെയ്യുകയാണ് അനശ്വര. ഒട്ടേറേ പേര്‍ അനശ്വരയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. അനശ്വര രാജനെ അഭിനന്ദിക്കുകയാണ് എല്ലാവരും. അനശ്വര രാജൻ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തത്. എന്തായാലും അനശ്വര രാജന്റെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

രാംഗി എന്ന സിനിമയിലൂടെ തമിഴകത്തും എത്തുകയാണ് അനശ്വര രാജൻ.

തൃഷ കൃഷ്‍ണനൊപ്പമാണ് രാംഗിയില്‍ അനശ്വര രാജൻ അഭിനയിക്കുന്നത്.