ജന്മദിന ആശംസകള്‍ അയക്കാൻ തയ്യാറായ എല്ലാവര്‍ക്കും നന്ദി പറയുകയാണ് അനശ്വര രാജൻ. 

മലയാളത്തിന്റെ പ്രിയപ്പെട്ട യുവനായികമാരില്‍ ഒരാളാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തിയത്. ചുരുങ്ങിയ കാലംകൊണ്ട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അനശ്വര രാജന് കഴിഞ്ഞു. തനിക്ക് ജന്മദിന ആശംസകള്‍ അയക്കാൻ തയ്യാറായ എല്ലാവര്‍ക്കും നന്ദി പറയുകയാണ് അനശ്വര രാജൻ.

View post on Instagram

ഇന്ന് എനിക്ക് ലഭിച്ച ആശംസകളുടെ എണ്ണം എന്നെ വല്ലാതെ സ്‍പര്‍ശിച്ചു. സ്‍നേഹവും കരുതലുമുള്ള ആളുകള്‍ക്കൊപ്പമുള്ള ജീവിതവും അനുഭവങ്ങള്‍ പങ്കിടുന്നതും വിസ്‍മയകരമാണ്. എന്റെ ജന്മദിനം ഗംഭീരമായിരുന്നു. എനിക്ക് ജന്മദിനാശംസകൾ അയയ്ക്കാൻ സമയം ചെലവഴിച്ച എല്ലാ ആളുകൾക്കും നന്ദിയെന്നും അനശ്വര രാജൻ എഴുതുന്നു.

അനശ്വര രാജൻ തന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

രാംഗി എന്ന തമിഴ് ചിത്രത്തിലും അനശ്വര രാജൻ അഭിനയിക്കുന്നുണ്ട്.