Asianet News MalayalamAsianet News Malayalam

'മൈക്ക്' പ്രീ-റിലീസ് പരിപാടിയുടെ ഭാഗമായി ജോൺ എബ്രഹാം ഓഗസ്റ്റ് 17ന് കൊച്ചിയിൽ

അനശ്വര രാജനാണ് 'മൈക്കി'ലെ നായിക.

Anaswara Rajan starrer film Mike pre release event will be held at Kochi on 17
Author
Kochi, First Published Aug 16, 2022, 4:10 PM IST

'മൈക്ക്'  എന്ന സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കുടുക്കാനായി പ്രമുഖ നടൻ ജോൺ എബ്രഹാം കൊച്ചിയിലെത്തും. ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'മൈക്ക്'. ഓഗസ്റ്റ് 17ന് വൈകുന്നേരം ആറ് മണിക്ക് കൊച്ചിയിലെ സെന്റർ സ്‌ക്വയർ മാളിലാണ് പരിപാടി. ആദ്യം പത്രസമ്മേളനവും ശേഷം പ്രീ-റിലീസ് ഇവന്റും പൊതുജനവുമായിട്ടുള്ള സംവാദവുമുണ്ടാകും. 'ട്രാവൽ വിത്ത് മൈക്ക്' കോണ്ടെസ്റ്റിലെ  വിജയികളെയും ചടങ്ങിൽ അനുമോദിക്കും.

'ബിവെയർ ഓഫ് ഡോഗ്‍സ്' സിനിമയുടെ സംവിധായകൻ വിഷ്‍ണുശിവപ്രസാദ് സംവിധാനം നിർവഹിക്കുന്ന 'മൈക്ക്', രചിച്ചിരിക്കുന്നത് 'കല വിപ്ലവം പ്രണയം' സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതൻ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അനശ്വര രാജനാണ് നായിക. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണൻ, അഭിരാം രാധാകൃഷ്‍ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ച ഗാനങ്ങൾക്ക് ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതം നൽകുന്നു. 'മൈക്കി'ലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്‍സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്‍തിരിക്കുന്നത്, മറ്റൊന്ന് ഗായത്രി രഘുറാം നിർവഹിക്കുമ്പോൾ, മൂന്നാമത്തെ പാട്ട് ഗ്രീഷ്‍മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്യുന്നു.
രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.

Read More : 'മൈക്ക്' ആയി അനശ്വര രാജന്‍; ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Follow Us:
Download App:
  • android
  • ios