തിരുവനന്തപുരം: ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയായ നടിയും അവതാരകയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണുവാണ് മീരയുടെ വരന്‍. ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. 

ജൂണ്‍ അഞ്ചിന് നിശ്ചയിച്ച വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. 

 
 
 
 
 
 
 
 
 
 
 
 
 

#celebrity #wedding #keralawedding

A post shared by Amalkrishna (@amalkrishna_am_ur_photographer) on Jul 14, 2020 at 8:46pm PDT

ടെലിവിഷന്‍ അവതരണത്തിലൂടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. മിലി എന്ന ചിത്രത്തിലും അഭിനയിച്ചു. നാലാഞ്ചിറ മാര്‍ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ നിന്ന് ബിരുദം നേടിയ മീര, പ്രസ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയെടുത്തു.