32 കോടി ബജറ്റ്, താരപുത്രന്‍ അഭിനയിക്കേണ്ടിയിരുന്ന പടം, അഭിനയിച്ചില്ല: പടം സൂപ്പര്‍ഹിറ്റ് നേടിയത് 440 കോടി
സിനിമയ്ക്ക് ട്വിസ്റ്റുകളും തിരിവുകളും, ഞെട്ടിക്കുന്ന ക്ലൈമാക്സും പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന തരത്തിലായിരുന്നു. ഹിന്ദിയില്‍ ആദ്യം ഇറങ്ങിയ പടം പിന്നീട് വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
മുംബൈ: ശ്രീറാം രാഘവൻ സംവിധാനം ചെയ്ത 2018 ലെ ബ്ലാക്ക് കോമഡി ക്രൈം ത്രില്ലറായ അന്ധാദുൻ ഈ പതിറ്റാണ്ടിലിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ മികച്ച ഒന്നാണ്. സിനിമയ്ക്ക് ട്വിസ്റ്റുകളും തിരിവുകളും, ഞെട്ടിക്കുന്ന ക്ലൈമാക്സും പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന തരത്തിലായിരുന്നു. ഹിന്ദിയില്‍ ആദ്യം ഇറങ്ങിയ പടം പിന്നീട് വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ആയുഷ്മാൻ ഖുറാനയും തബുവും ചേർന്നാണ് അന്ധാദുനില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ആയുഷ്മാൻ ആകാശ് എന്ന കഥാപാത്രത്തെ അന്ധനായ പിയാനോ കലകാരനെയാണ് അവതരിപ്പിച്ചത്. ഇയാള്‍ അന്ധനാണ് എന്ന് വ്യാജമായി പറയുകയായിരുന്നു. ഇയാള്‍ ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതാണ് കഥയുടെ കാതല്‍. രാധിക ആപ്‌തെ, അനിൽ ധവാൻ, സക്കീർ ഹുസൈൻ, അശ്വിനി കൽസേക്കർ, മാനവ് വിജ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
വെറും 32 കോടിയാണ് ആന്ധാദുനിന്‍റെ നിര്‍മ്മാണ ചിലവ്. 2018 ഒക്ടോബറിൽ റിലീസ് ചെയ്തപ്പോൾ ആഗോളതലത്തിൽ 106 കോടി ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. 2019 ഏപ്രിലിൽ ചൈനയില്‍ പിയാമോ പ്ലെയര്‍ എന്ന പേരില്‍ ചിത്രം റിലീസ് ചെയ്തു. ഇവിടെ ചിത്രം നേടിയത് 334 കോടി രൂപയാണ്. ഇതോടെ ചിത്രത്തിന്‍റെ ആഗോള മൊത്ത വരുമാനം 440 കോടി രൂപയായി.ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും ലാഭം നേടിയ ചിത്രവും അന്ധാദുന്‍ ആണ്.
ആയുഷ്മാൻ ഖുറാനയ്ക്ക് മുമ്പ്, അനിൽ കപൂറിന്‍റെ മകൻ ഹർഷവർദ്ധൻ കപൂറിനെയാണ് ശ്രീറാം രാഘവൻ അന്ധാദുൻ നായകനായി കണ്ടിരുന്നത്. 2021-ൽ, ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനിൽ തനിക്ക് എങ്ങനെ സിനിമ നഷ്ടപ്പെട്ടുവെന്ന് വർദ്ധൻ കപൂർ വെളിപ്പെടുത്തിയിരുന്നു.
അന്ധദുന്‍ നഷ്ടപ്പെട്ടതില്‍ വിഷമം ഉണ്ടോ എന്ന ചോദ്യത്തിന് ഹർഷവർദ്ധൻ കപൂര്‍ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു. "ഞാന്‍ കരുതിക്കൂട്ടി ചിത്രം ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണയാണ്. അന്ധദുന്‍ കഥ കേട്ടപ്പോൾ തന്നെ യെസ് പറഞ്ഞിരുന്നു. എന്നാൽ ഭാവേഷ് ജോഷി എന്ന സിനിമ പൂര്‍ത്തിയാകാന്‍ വൈകി. എനിക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ അന്ധദുന്‍ നഷ്ടമായി" ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ പറഞ്ഞു.
ഭാവേഷ് ജോഷി സൂപ്പർഹീറോ 2018 ൽ പുറത്തിറങ്ങിയപ്പോൾ ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു. എന്നാൽ സമീപ വർഷങ്ങളിൽ ഇതൊരു കള്‍ട്ട് ചിത്രമായി മാറി. ലോകമെമ്പാടുമുള്ള പ്രേക്ഷകരെയും നിരൂപകരെയും ആകർഷിച്ചതിന് ശേഷം, അന്ധാദുന്‍ ഹിന്ദിയിലെ മികച്ച ഫീച്ചർ ഫിലിം, ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടൻ, ശ്രീറാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ ലധ സൂർത്തി, യോഗേഷ് ചന്ദേക്കർ, ഹേമന്ത് റാവു എന്നിവർക്ക് മികച്ച തിരക്കഥയ്ക്കുള്ളത് അടക്കം മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടി.
'ഇനി ചെയ്യുക പ്രായത്തിന് ഒത്ത റോളുകള്‍': അടുത്ത പടം ഏതെന്ന് വ്യക്തമാക്കി ഷാരൂഖ് ഖാന്‍
'വിവാഹ മോചനം ഒഴിവാക്കാന്‍ സാമന്ത അവസാനം വരെ ശ്രമിച്ചു': വെളിപ്പെടുത്തല്‍