ന്തരിച്ച അനശ്വര ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദര സൂചകമായി സംഗീത വിദ്യാലയത്തിന് പുനർനാമകരണം ചെയ്യാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. നെല്ലൂരിലെ സംഗീത–നൃത്ത വിദ്യാലത്തിന്റെ പേരാണ് ഡോ.എസ് പി ബാലസുബ്രഹ്മണ്യം ഗവൺമെന്റ് സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്ന പേരിലേയ്ക്കു മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.  

തന്റെ അച്ഛനോടുള്ള ബഹുമാനാർത്ഥമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദഹത്തെ എന്നും സ്മരിക്കുന്നതിൽ നന്ദിയുണ്ടെന്നും എസ്പിബിയുടെ മകൻ എസ് പി ചരൺ പറഞ്ഞു. അന്ധ്രാ സർക്കാരിനോടും മുഖ്യമന്ത്രിയോടും നന്ദിയും കടപ്പാടും അറിയിക്കുന്നെന്നും ചരൺ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

അതേസമയം, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ സ്റ്റഡി ചെയർ സ്ഥാപിക്കാനൊരുങ്ങുകയാണ് മൈസൂരു സർവകലാശാല. ഇതിനായി 5 ലക്ഷം രൂപ നീക്കി വച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.