പ്രതിനായകനായ സൂപ്പര്‍ ഹീറോ കേന്ദ്രകഥാപാത്രമായ ചിത്രമാണ് വെനം. സ്പൈഡര്‍മാൻ  പരമ്പരകളിലെ കഥാപാത്രമാണ് വെനം. ടോം ഹാര്‍ഡിയായിരുന്നു വെനം ആയിട്ട് എത്തിയത്. ചിത്രം വലിയ ഹിറ്റുമായിരുന്നു. ഇപ്പോഴിതാ വെനത്തിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റുബെൻ ഫ്ലഷര്‍ ആയിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്‍തത്. രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ സാധ്യത ആൻഡി സെര്‍കിസ് ആണെന്നാണ് റിപ്പോര്‍ട്ട്. മൗഗ്ലി-ലെജന്‍ഡ് ഓഫ് ദ ജംഗിള്‍ എന്ന സിനിമയൊരുക്കിയ ശ്രദ്ധേയനായ സംവിധായകനാണ് ആൻഡി സെര്‍കിസ്. ടോം ഹാര്‍ഡി തന്നെയാണ് പുതിയ സിനിമയിലും നായകനാകുക.