ലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് പുരോ​ഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. ഇവയെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. 

ഇപ്പോഴിതാ അളിയനും അളിയനും ഒരുമിച്ചുള്ള ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ദൃശ്യത്തിൽ മോഹൻലാലിന്റെ അളിയനായി അഭിനയിച്ചിരിക്കുന്നത് നടൻ അനീഷ് ജി മേനോൻ ആണ്. രണ്ടാം ഭാഗത്തിലും അനീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിങിനിടെ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രമാണ് അനീഷ് പങ്കുവച്ചത്.

‘വീണ്ടും അളിയന്റെ കൂടെ..ലൗ യു ലാലേട്ടാ’ എന്ന കുറിപ്പോടെയാണ് അനീഷ് ചിത്രം പങ്കുവച്ചത്. ഈ ചിത്രവും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അളിയനും അളിയനും കൂടുതൽ ചെറുപ്പമായിട്ടുണ്ടെന്നാണ് പലരുടെയും പ്രതികരണം. ‘കൂടെ നിക്കണേ അളിയൻ അല്ല അനിയനെ പോലെയുണ്ട് ലാലേട്ടൻ‘ എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി കഴിഞ്ഞു.

വീണ്ടും അളിയന്റെ കൂടെ..🤩 Love you Lalettaaaaa😘😘😘😘😘 Dirshyam-2

Posted by Aneesh G Menon on Monday, 26 October 2020