ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സലിം കുമാര്‍ കഥാപാത്രത്തിന്റെ ചിരി ഡയലോഗുകള്‍ മിക്കവര്‍ക്കും ഓര്‍മയുണ്ടാകും. സിനിമ കൊറിയോഗ്രാഫറായിട്ടാണ് സലിം കുമാര്‍ ചിത്രത്തില്‍ അഭിനയിച്ചത്. സലിം കുമാറിന്റെ ഡലയോഗുകള്‍ പലരും ട്രോളുകള്‍ക്ക് ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ ചതിക്കാത്ത ചന്തുവിലെ സലിം കുമാര്‍ കഥാപാത്രത്തിന്റെ ഡയലോഗുമായുള്ള അഞ്‍ജു ജോസഫിന്റെ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. അഞ്‍ജു ജോസഫ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

സിനിമയില്‍ ഡാൻസ് പഠിപ്പിക്കുകയാണ് സലിം കുമാറിന്റെ കഥാപാത്രം. സലിം കുമാറിന്റെ കഥാപാത്രത്തിന് ശരിക്കും ഡാൻസ് അറിയില്ല. മറ്റുള്ളവര്‍ പരിഹസിക്കുമ്പോള്‍ സലിം കുമാര്‍ പറയുന്ന ഡയലോഗ് ഹിറ്റായിരുന്നു. മുദ്ര  ശ്രദ്ധിക്കണം മിസ്റ്റര്‍, അവര്‍ക്ക് ചേഞ്ച് വേണമത്രേ, ചേഞ്ച് എന്നാണ് സലിംകുമാര്‍ പറയുന്നത്. ഇത് ട്രോളായി മാറുകയും ചെയ്‍തിട്ടുണ്ട്. ഇതാണ് അഞ്ജു ജോസഫ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

ഡോക്ടര്‍ ലൗ, അലമാര, അവരുടെ രാവുകള്‍ തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് വേണ്ടി അഞ്ജു ജോസഫ് പാടിയിട്ടുണ്ട്.

ഓര്‍മകളില്‍ ഒരു മഞ്ഞുകാലം ആണ് ആദ്യത്തെ സിനിമ.