Asianet News MalayalamAsianet News Malayalam

സംവിധാനം ജികെഎന്‍ പിള്ള; 'അങ്കിളും കുട്ട്യോളും' മെയ് 10 ന്

ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രം

ankilum kuttyolum malayalam movie to be released on may 10
Author
First Published Apr 20, 2024, 1:37 PM IST

ആദീഷ് പ്രവീൺ, ജി കെ എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി കെ എൻ പിള്ള പീവീ സിനിമാസിൻ്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും'. എസ് സുർജിത് നിർമ്മിക്കുന്ന ചിത്രം മെയ് 10 ന് റിലീസ് ചെയ്യും.

കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ സന്ദേശമുയര്‍ത്തുന്ന ചിത്രമാണ് അങ്കിളും കുട്ട്യോളും. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകനാണ്. ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. സ്നേഹവും ദൈവവും ചേരുന്നതാണ് ഗുരു എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ ഇതിവൃത്തം ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ജി കെ എന്‍ പിള്ള പറഞ്ഞു.

ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ജി കെ എന്‍ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നന്ദു പൊതുവാള്‍, ശിവാനി സായ, രാജീവ് പാല, എസ് സുർജിത്, ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. പി ആർ ഒ- പി ആർ സുമേരൻ.

ALSO READ : ബിഗ് ബോസ് ജയിലിലേക്ക് ഇക്കുറി ആരൊക്കെ? തീരുമാനം അറിയിച്ച് മത്സരാര്‍ഥികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios