ന്റെ പ്രണയം വെളപ്പെടുത്തി ബോളിവുഡ് നടി അങ്കിത ലോഖണ്ഡെ. മുംബൈ ടൈ​ഗേഴ്സിന്റെ സഹ ഉടമയായ വിക്കി ജെയ്ൻ ആണ് കാമുകൻ. ഹൃദയസ്പർശിയായ കുറിപ്പിലാണ് താരം തന്റെ പ്രണയം തുറന്ന് പറഞ്ഞത്. വിക്കിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. 

അങ്കിത ലോഖണ്ഡെയുടെ വാക്കുകൾ

"എനിക്ക് നിന്നോട് തോന്നുന്ന വികാരത്തെ വർണിക്കാൻ വാക്കുകൾക്കാകില്ല. നമ്മൾ കാണുമ്പോൾ എന്റെ മനസ്സിൽ വരുന്ന കാര്യം, സുഹൃത്ത്, പങ്കാളി, ഇണ എന്നീ നിലകളിൽ എന്റെ ജീവിതത്തിലേക്ക് നിന്നെ അയച്ചതിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ് എന്നാണ്. എപ്പോഴും ‌എനിക്ക് വേണ്ടി നിലകൊള്ളുന്നതിന് നന്ദി. എന്റെ പ്രശ്‌നങ്ങൾ നിന്റേതാക്കി, ആവശ്യമുള്ളപ്പോഴെല്ലാം നീ എന്നെ സഹായിക്കാനെത്തിയതിന് നന്ദി. 

ഇവയെക്കാൾ എന്നെയും എന്റെ സാഹചര്യങ്ങളെയും മനസിലാക്കിയതിന് നന്ദി. ഞാൻ കാരണം നിനക്ക് പല വിമർശനങ്ങളും കേൾക്കേണ്ടി വന്നു, നീയതൊന്നും അർഹിക്കുന്നില്ല, അതിൽ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു. വാക്കുകൾ കുറവാണെങ്കിലും ഈ ബന്ധം അതിശയിപ്പിക്കുന്നതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു".

അന്തരിച്ച നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മുൻകാമുകിയായിരുന്നു അങ്കിത ലോഖണ്ഡെ.ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവർ വേർപിരിഞ്ഞത്. സുശാന്തിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ നിന്നും താരം വിട്ടു നിന്നിരുന്നു.