ലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. ‘എൽസമ്മയെന്ന ആൺകുട്ടി’യിലൂടെ അരങ്ങേറ്റം കുറിച്ച ആൻ ഏതാനും ചില ചിത്രങ്ങൾ കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ നടനും അച്ഛനുമായ അഗസ്റ്റിന്റെ ഓര്‍മ്മകളാണ് ആന്‍ പങ്കുവച്ചിരിക്കുന്നത്.

കുട്ടിക്കാലത്തുള്ള ഏതാനും ചിത്രങ്ങളാണ് ആൻ പങ്കുവച്ചത്. “അച്ചയുടെ വെസ്പയും ഞാനും, അച്ഛനൊപ്പം പുറത്തുപോവാൻ എന്നുമിഷ്ടമായിരുന്നു,” ചിത്രത്തോടൊപ്പം ആൻ കുറിച്ചു. ആനിന്റെ ഓർമ്മക്കുറിപ്പ്  ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. 

ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും ആൻ ബ്രേക്ക് എടുത്തത്. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ഏറ്റവുമൊടുവിലായി ആൻ അഭിനയിച്ചത്.