Asianet News MalayalamAsianet News Malayalam

പ്രഭാസിനൊപ്പം മലയാളത്തിന്റെ ആ യുവ താരവും, പ്രധാന വേഷങ്ങളില്‍ കമല്‍ഹാസനും ബച്ചനും

പ്രഭാസിനൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരം എത്തുന്നു.

Anna Ben to star with Prabhas in Kalki 2898 AD hrk
Author
First Published Jan 21, 2024, 7:10 PM IST

പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. മലയാളത്തിന്റെ യുവ നടി അന്ന ബെന്നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് കല്‍ക്കി 2898 എഡി പ്രദര്‍ശനത്തിന് എത്തുക.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് കല്‍ക്കി 2898 എഡി എന്നതിനാല്‍ പ്രഭാസ് ചിത്രത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.  ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.  സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയുമെഴുതുന്നു.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാണം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക എന്നുമാണ് റിപ്പോര്ട്ട്. 2024 മെയ്‍ലായിരിക്കും റിലീസ്.

പ്രഭാസ് നായകനായി എത്തുന്ന മറ്റൊരു ചിത്രത്തിന്റെ പേര് അടുത്തിടെ പ്രഖ്യാപിച്ചതും ആരാധകരെ ആവേശഭരിതരാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇനി പ്രഭാസ് രാജാസാബ് എന്ന ചിത്രത്തിലാകും നായകനാകുക. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. പ്രഭാസ് നായകനാകുന്ന ഹൊറര്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക എസ് തമനാണ്.

Read More: 'വാലിബന്റെ ചര്‍ച്ചകള്‍ക്കിടെ എമ്പുരാനെ മറക്കല്ലേ', ഇതാ അപ്‍ഡേറ്റുമായി പൃഥ്വിരാജും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios