ആശുപത്രിയില്‍ നിസ്വാര്‍ഥമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ പ്രശംസിച്ച് നടൻ അനൂപ് ചന്ദ്രൻ. നിങ്ങളെ പോലെ ആത്മാര്‍പ്പണം ചെയ്യുന്ന ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതെന്ന് അനൂപ് ചന്ദ്രൻ പറയുന്നു. കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവം വ്യക്തമാക്കിയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് അനൂപ് ചന്ദ്രന്റെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാമിന് വിധേയനായ സുഹൃത്തിന്റെ അച്ഛന്റെ ഓപ്പറേഷന് പോയപ്പോഴുണ്ടായ അനുഭവമാണ് അനൂപ് ചന്ദ്രന്‍  പറയുന്നത്.

ഓപ്പറേഷന്‍ രാത്രി രണ്ടര മണിക്കാണ് കഴിഞ്ഞത്. ഡോക്ടര്‍ ജയപ്രകാശ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ അദ്ദേഹം മനുഷ്യനല്ല, ഡോക്ടറുമല്ല, ദൈവമാണ് എന്ന് തോന്നി. നിങ്ങളെ പോലെ ആത്മാര്‍പ്പണം ചെയ്യുന്ന ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് സന്തോഷത്തോടെ ജീവിച്ചിരിക്കുന്നത്. ഞാന്‍ അദ്ദേഹത്തോട് ഒന്നും സംസാരിക്കാന്‍ നിന്നില്ല. ഞാന്‍ രാവിലെ ഏഴ് മണിക്ക്  നോക്കുമ്പോള്‍ ഡോ. ജയപ്രകാശ് റൗണ്ട്സിന് പോകുന്ന കാഴ്‍ചയാണ് കണ്ടത്. സര്‍ നന്ദി സര്‍, ഒരുപാട് ഒരുപാട് നന്ദി- അനൂപ് ചന്ദ്രൻ പറയുന്നു.