അനൂപ് മേനോൻ നായകനാകുന്ന പുതിയ സിനിമയാണ് ട്വന്റി വണ്‍.

അനൂപ് മേനോൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ട്വന്റി വണ്‍ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയുടെ മോഷൻ പോസ്റ്റര്‍ മോഹൻലാല്‍ പുറത്തുവിട്ടു.

YouTube video player

ബിബിൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ബിബിൻ കൃഷ്‍ണയുടേത് തന്നെ. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രാഹകൻ. അപ്പു എൻ ഭട്ടതിരിയാണ് സിനിമയുടെ എഡിറ്റര്‍.

രഞ്‍ജിത്, രണ്‍ജി പണിക്കര്‍, വിനു മോഹൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

വാഴൂര്‍ ജോസ് ആണ് ചിത്രത്തിന്റെ പിആര്‍ഒ.