സ്വയം ട്രോളി ടൈറ്റില്‍ ലുക്ക് പുറത്തുവിട്ട് അനൂപ് മേനോൻ.

രാകേഷ് ഗോപന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'തിമിംഗലവേട്ട'യില്‍ അനൂപ് മേനോൻ ആണ് നായകൻ. 'തിമിംഗലവേട്ട' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. അനൂപ് മേനോൻ അടക്കമുള്ള താരങ്ങളാണ് ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അനൂപ് മേനോൻ സ്വയം ട്രോളിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

അനൂപ് മേനോൻ നായകനാകുന്ന മിക്ക സിനിമകള്‍ക്കും മത്സ്യത്തിന്റെ വിവിധ പേരുകള്‍ അടുത്തിടെ ഉപയോഗിക്കുന്നുവെന്ന് ട്രോളുകള്‍ വരാറുണ്ട്. ഇക്കുറി അനൂപ് മേനോൻ പുതിയ ചിത്രത്തി്റെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടിരിക്കുന്നത് ബ്രായ്‍ക്കറ്റില്‍ 'അക്വാട്ടിക് യൂണിവേഴ്‍സ്' എന്നും എഴുതിയാണ്. എന്തായാലും അനൂപ് മേനോൻ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് ഹിറ്റായിരിക്കുകയാണ്. ബൈജു സന്തോഷ്, കലാഭവൻ ഷാജോണ്‍, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്‍കുമാർ, മനോജ് (കെപിഎസി) പി പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് ('ന്നാ താൻ കേസ് കൊട് ഫെയിം') എന്നിവരും ചത്രത്തില്‍ പ്രധാന താരങ്ങളാണ്.

ചിത്രം നിര്‍മിക്കുന്നത് വിഎംആർ ഫിലിംസിന്റെ ബാനറില്‍ സജിമോനാണ്. ചിത്രം വിതരണത്തിനെത്തിക്കുന്നതും വിഎംആര്‍ ഫിലിംസാണ്. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട.

ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം. ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം. കലാസംവിധാനം കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് റോണക്സ് സ്റ്റേർ, കോസ്റ്റ്യം ഡിസൈൻ അരുൺ മനോഹർ, ഫോട്ടോ സിജോ ജോസഫ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Read More: അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ' ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിച്ചു

YouTube video player