മികച്ച സംവിധായകനുള്ള സൈമ അവാര്‍ഡ് ലഭിച്ചത് സത്യൻ അന്തിക്കാടിനാണ്. ഞാൻ പ്രകാശൻ എന്ന സിനിമയ്‍ക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത്.  സത്യൻ അന്തിക്കാടിന് ആശംസകള്‍ നേര്‍ന്ന് മകൻ അനൂപ് സത്യൻ എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാകുന്നത്.  107 വയസ്സു തികയുന്നതിനു മുമ്പ് ഞാൻ ഈ റെക്കോര്‍ഡ് തകര്‍ക്കും എന്നാണ് അനൂപ് സത്യൻ എഴുതിയിരിക്കുന്നത്.


ഒട്ടേറെ, ചിരിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. പലതും തിയേറ്ററുകളില്‍ വൻ വിജയമായിരുന്നു. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഞാൻ പ്രകാശനും വലിയ വിജയമായി. സത്യൻ അന്തിക്കാടിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ തന്റെ ജൻമം പോര എന്ന അര്‍ഥത്തിലായിരിക്കാം ഇപ്പോള്‍ അനൂപ് സത്യൻ എഴുതിയിരിക്കുന്നത്. 107 വയസു തികയുന്നതിനു മുമ്പ് സത്യൻ അന്തിക്കാടിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്ന് തമാശരൂപേണയാണ് അനൂപ് സത്യൻ എഴുതിയിരിക്കുന്നത്. അതേസമയം ശോഭന, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അനൂപ് സത്യൻ.