അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് നടി ആശ അരവിന്ദ്.
കൊച്ചി: അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് നടി ആശ അരവിന്ദ്. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും കടമയാണെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്ന് കത്തിൽ പറയുന്നു. താരസംഘടന അമ്മയില്‍ ശ്വേതേ മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ പടയൊരുക്കും നടത്തുന്നതിനിടെയാണ് ആശ അരവിന്ദിന്‍റെ രാജി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് രാജി സമർപ്പിച്ചുകൊണ്ടുള്ള കത്തിൽ പറയുന്നത്.
