ജനുവരി 24 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത അൻപോട് കൺമണിയാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്. ജനുവരി 24 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. അഞ്ച് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് സ്ട്രീമിംഗ്. ഈ മാസം 5 ന് പ്രദര്‍ശനം ആരംഭിക്കും.

ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയവരും അഭിനയിക്കുന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനീഷ് കൊടുവള്ളി തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റിംഗ് സുനിൽ എസ് പിള്ള.

ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ ചിന്റു കാർത്തികേയൻ, കല ബാബു പിള്ള, കളറിസ്റ്റ് ലിജു പ്രഭാകർ, ശബ്ദ രൂപകല്പന കിഷൻ മോഹൻ, ഫൈനൽ മിക്സ് ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, കല്ലാർ അനിൽ, പി ആർ ഒ എ എസ് ദിനേശ്.

Asianet News Live | Malayalam News Live | Kerala News Live | Breaking news | ഏഷ്യാനെറ്റ് ന്യൂസ്