Asianet News MalayalamAsianet News Malayalam

'ഇത് പട്ടിക്കുട്ടികളുടെ സ്റ്റെപ്പല്ലേ'; നലീഫിനെ ട്രോളി അന്‍ഷിത

സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ അണിയറയില്‍ നിന്നുള്ള വീഡിയോ

anshitha akbarsha trolls naleef gea instagram video
Author
Thiruvananthapuram, First Published Jul 28, 2022, 9:11 AM IST

കൂടെവിടെ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അന്‍ഷിത. അപൂര്‍വ്വമല്ലാത്ത ഒരു പ്രണയത്തെ, മനോഹരമായി വരച്ചിടുന്ന പരമ്പരയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുപോലെതന്നെ പ്രേക്ഷകപ്രിയം നേടിയ പരമ്പരയാണ് മൗനരാഗം. അതിലെ പ്രധാന കഥാപാത്രമായ കിരണ്‍ ആയി എത്തുന്നത് നലീഫ് ജിയയാണ്. സീരിയല്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാനെറ്റിലെ ഷോയാണ് സ്റ്റാര്‍ട്ട് മ്യൂസിക്ക്. ഈ ആഴ്ച്ച പരസ്പരം മത്സരിക്കാനെത്തിയത് മൗനരാഗം ടീമും കൂടെവിടെ ടീമും ആയിരുന്നു. അതിനിടെയുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അന്‍ഷിത.

ഇടവേളയ്ക്കിടെയുള്ള ഓഫ് സ്‌ക്രീന്‍ അതിക്രമങ്ങള്‍ എന്നുപറഞ്ഞാണ് അന്‍ഷിത വീഡിയോ പങ്കുവച്ചത്. സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ റിഹേഴ്‌സലും മറ്റും നടക്കുന്ന സമയത്ത് നലീഫ് പുതിയ സ്റ്റെപ്പുകള്‍ പരീക്ഷിക്കുകയാണ്. നലീഫിനൊപ്പം കളിക്കാന്‍ പോകുന്ന അന്‍ഷിതയ്ക്ക് നലീഫിന്റെ അല്‍പം സങ്കീര്‍ണ്ണമായ സ്റ്റെപ്പുകള്‍ വേഗത്തില്‍ വഴങ്ങുന്നുമില്ല. എന്നാല്‍ അത് കഴിഞ്ഞുള്ള സ്‌റ്റേജിലെ പെര്‍ഫോമന്‍സിലും അന്‍ഷിതയും നലീഫും ഗംഭീര പ്രകടനങ്ങളാണ് കാഴ്ചവച്ചത്.

ALSO READ : ദേവദൂതര്‍ പാടി ഡീക്യു വേര്‍ഷൻ, സീതാരാമം പ്രൊമോഷനിൽ ചാക്കോച്ചനെ അനുകരിച്ച് ദുൽഖർ‌

എല്ലാവരും അടിപൊളിയാണെന്നും, ബിബിന്‍ (കൂടെവിടെ പരമ്പരയിലെ അന്‍ഷിതയുടെ നായകന്‍) ഇല്ലാത്തതിന്റെ ഭംഗിക്കുറവ് ഉണ്ടായിരുന്നെങ്കിലും സംഗതി കളറായെന്നുമെല്ലാമാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റിടുന്നത്.

 

തെലുങ്ക് സിനിമയിലും പ്രതിസന്ധി; ഓഗസ്റ്റ് 1 മുതല്‍ ചിത്രീകരണം നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍

കൊവിഡ് കാലം ദോഷകരമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം (Film Industry). ബോളിവുഡിന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമെന്ന ഖ്യാതി നഷ്ടപ്പെട്ട കാലത്ത് ആ സ്ഥാനത്തേക്ക് കുതിച്ചത് തെലുങ്ക് സിനിമയായിരുന്നു (Tollywood). എന്നാല്‍ അവിടെയും കാര്യങ്ങള്‍ ശുഭകരമല്ലെന്നാണ് പുതിയ വിവരം. കൊവിഡ് കാലത്തിനു ശേഷം തങ്ങളുടെ വരുമാനം ഇടിഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ് തെലുങ്ക് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതു സംബന്ധിച്ച് സിനിമയിലെ താരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായാണ് സൂചന. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 1 മുതല്‍ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അവര്‍.

ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ച് ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് (Active Telugu Film Producers Guild) എന്ന സംഘടന വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഈ മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യവസായത്തെ കൂടുതല്‍ ആരോഗ്യകരമായ സാഹചര്യത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഫലപ്രദമായ വഴികള്‍ കണ്ടെത്തുംവരെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

അതേസമയം നിരവധി വന്‍ പ്രോജക്റ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഈ തീരുമാനം ബാധിക്കും. പ്രഭാസിന്‍റെ പ്രോജക്റ്റ് കെ, അഖില്‍ അക്കിനേനി- മമ്മൂട്ടി ചിത്രം ഏജന്‍റ്, സാമന്ത റൂത്ത് പ്രഭു നായികയാവുന്ന യശോദ, ബോബി- ചിരഞ്ജീവി ചിത്രം, വംശി പൈഡിപ്പള്ളി- വിജയ് ചിത്രം, ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഗോഡ്‍ഫാദര്‍, ശങ്കര്‍- രാം ചരണ്‍, അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ചിത്രം പുഷ്‍പ: ദ് റൂള്‍ എന്നിവയുടെയൊക്കെ ചിത്രീകരണം മുടങ്ങും. 

Follow Us:
Download App:
  • android
  • ios