'അമ്മ' പ്രസിഡന്‍റ് സ്ഥാനം ഒഴിയരുതെന്ന് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടെന്ന ശ്വേത മേനോന്റെ വാദത്തെ തള്ളി നടി അൻസിബ ഹസൻ. ഇക്കാര്യം സൂപ്പർതാരങ്ങൾ നേരിട്ട് പറയണമെന്നും അല്ലാതെ ശ്വേതയുടെ വാക്ക് വിശ്വസിക്കാനാകില്ലെന്നും അൻസിബ വ്യക്തമാക്കി

കൊച്ചി: അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിയാത്തതിൽ ശ്വേത മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി അൻസിബ ഹസൻ. താൻ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും വരെ പറഞ്ഞിരുന്നെന്ന ശ്വേതയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്നാണ് അൻസിബ വ്യക്തമാക്കിയത്. അത് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ എന്നും അൻസിബ കൂട്ടിച്ചേർത്തു. ടിനി ടോമിനെതിരായ കേസിൽ കടവന്ത്ര സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ ജാമ്യമില്ല വകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യം കേസെടുക്കാതിരുന്ന പൊലീസ്, കോടതി നിർദേശത്തെ തുടർന്നാണ് കേസെടുക്കാൻ തയ്യാറായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player