ടിനി ടോം അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിൻ്റെ തെളിവുകൾ തൻ്റെ പക്കൽ ഉണ്ട്. ഈ സന്ദേശം അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണെന്നും അൻസിബ പറഞ്ഞു.

കൊച്ചി: കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി മൊഴി നൽകി. അപകീർത്തിപ്പെടുത്തലിന്റെ പരിധിയിലാണ് പരാതി നിൽക്കുന്നതെന്നാണ് പോലീസ് പറഞ്ഞത്. ടിനി ടോം രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ്യക്തിയാണെന്ന് പറഞ്ഞ അൻസിബ സർക്കാരിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. ടിനി ടോം അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിൻ്റെ തെളിവുകൾ തൻ്റെ പക്കൽ ഉണ്ട്. ഈ സന്ദേശം അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണെന്നും അൻസിബ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്