Asianet News MalayalamAsianet News Malayalam

പി അഭിജിത്തിന്‍റെ 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി

കോഴിക്കോട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം

antharam malayalam movie shooting completed
Author
Thiruvananthapuram, First Published Sep 29, 2021, 7:02 PM IST
  • Facebook
  • Twitter
  • Whatsapp

ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ (Neha) മലയാളത്തില്‍ ആദ്യമായി നായികയാവുന്ന 'അന്തരം' (Antharam) സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി അഭിജിത്ത് (P Abhijith) ആദ്യമായൊരുക്കുന്ന സിനിമയാണിത്. കോഴിക്കോട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍ (Kannan Nair). 'രക്ഷാധികാരി ബൈജു'വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 

antharam malayalam movie shooting completed

 

ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി അഭിജിത്ത് പറയുന്നു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്‍ സമൂഹത്തിന്‍റെ സാമൂഹിക, രാഷ്‍ട്രീയാവസ്ഥകളും പറയുന്നു. ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്. അന്തരം താമസിയാതെ മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യും. രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്‍സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ വി ജിയോ, ബാബു ഇലവുംതിട്ട, ഗാഥ പി, രാഹുല്‍രാജീവ്, ബാസില്‍ എന്‍, ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

antharam malayalam movie shooting completed

 

ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവരാണ് നിര്‍മ്മാണം. സഹനിര്‍മ്മാതാക്കള്‍ ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്. തിരക്കഥ, സംഭാഷണം ഷാനവാസ് എം എ, ഛായാഗ്രഹണം എ മുഹമ്മദ്, എഡിറ്റിംഗ് അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് യാത്ര,  പശ്ചാത്തല സംഗീതം പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ് സാജിത് വി പി,  ഗാനരചന അജീഷ് ദാസന്‍, സംഗീതം രാജേഷ് വിജയ്, ഗായിക സിത്താര കൃഷ്ണകുമാര്‍, മേക്കപ്പ് ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്തു, കലാസംവിധാനം പി ഗൗതം, പി ദേവിക, പി ആര്‍ ഒ പി ആര്‍ സുമേരന്‍, സ്റ്റില്‍സ് എബിന്‍ സോമന്‍, കെ വി ശ്രീജേഷ്.

Follow Us:
Download App:
  • android
  • ios