കൊച്ചി: ദൃശ്യം രണ്ടാം ഭാഗം തീയേറ്റർ റിലീസ് ചെയ്യാതെ ഓൺലൈൻ റിലീസ് ചെയ്യുന്ന സംഭവത്തിൽ പ്രതികരണവുമായി നി‍ർമ്മാതാവ് ആൻ്റണി പെരുമ്പാവൂ‍ർ. ഇക്കാര്യത്തിൽ വിമർശകർ തൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ലെന്ന് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.

സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചത്. ദൃശ്യം 2 എന്ന ചിത്രത്തിന് തീയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല.
ആമസോൺ പ്രൈമുമായുള്ള കരാറിൽ നിന്ന് ഇനി പിൻമാറാൻ കഴിയില്ലെന്നും ആൻ്റണി പെരുമ്പാവൂ‍ർ വ്യക്തമാക്കി.

അതേസമയം തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം കൊച്ചിയിൽ തുടങ്ങി.