ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു. 

ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രമാണ് 'ഓ മേരി ലൈല'. അഭിഷേക് കെ എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ അനുരാജ് ഒ ബിയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും. 'ഓ മേരി ലൈല' എന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത.

ഡിസംബര്‍ 23ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബജറ്റ് ചിത്രം ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ആന്‍റണി വര്‍ഗീസിനൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ് , നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഓ മേരി ലൈലയില്‍ അഭിനയിക്കുന്നു. ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം അങ്കിത്ത് മേനോൻ. പിആർഒ ശബരി.

ആന്റണിയുടെ സഹപാഠി കൂടിയാണ് ചിത്രത്തിന്റെ സംവിധായകൻ അഭിഷേക്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍. മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍. ചിത്രത്തിന്റെ സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, വിഎഫ്എക്സ് എക്സല്‍ മീഡിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്‍ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്‍സ് എന്നിവരാണ്.

'ഓ മേരി ലൈല' എന്ന ചിത്രത്തിന്റെ എഴുതിയിരിക്കുന്നത് വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍. കലാസംവിധാനം സജി ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍.

Read More: 'ജിഷ്‍ണു ചേട്ടനെ മിസ് ചെയ്യുന്നു', ആദ്യ ചിത്രത്തെ കുറിച്ച് കുറിപ്പുമായി ഭാവന