Asianet News MalayalamAsianet News Malayalam

അല്ലു സിരീഷിന്‍റെ നായികയായി അനു ഇമ്മാനുവല്‍; 'പ്രേമ കടന്ത' ഫസ്റ്റ് ലുക്ക്

അല്ലു സിരീഷിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത്

anu emmanuel with allu sirish prema kadanta first look
Author
Thiruvananthapuram, First Published May 30, 2021, 5:00 PM IST

'സ്വപ്‍നസഞ്ചാരി' എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായെത്തി 'ആക്ഷന്‍ ഹീറോ ബിജു'വിലൂടെ നായികയായ നടിയാണ് അനു ഇമ്മാനുവല്‍. ഇപ്പോള്‍ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമാണ് അനു. അനുവിന്‍റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം അല്ലു സിരീഷിനൊപ്പമാണ്. രാകേഷ് ശാസി സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്‍റിക് ഡ്രാമയാണ്. 'പ്രേമ കടന്ത' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി.

അല്ലു സിരീഷിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. ജിഎ 2 പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സിരീഷിന്‍റെ പിതാവും പ്രമുഖ നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിരിഷിന്‍റെ കരിയറിലെ ആറാമത്തെ ചിത്രമാണിത്. ഫസ്റ്റ് ലുക്കിന് മുന്‍പെത്തിയ പ്രീ-ലുക്ക് നേരത്തെ തെലുങ്ക് സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു. വിജേത എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനാണ് രാകേഷ് ശാസി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Allu Sirish (@allusirish)

അതേസമയം ഒരു അല്ലു സിരീഷ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ ആയി. എബിസിഡിയാണ് (ദുല്‍ഖര്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക്) അവസാനമായി പുറത്തെത്തിയത്. നേരത്തെ മോഹന്‍ലാല്‍ നായകനായ മേജര്‍ രവി ചിത്രം 1971 ബിയോഡ് ദി ബോര്‍ഡേഴ്സിലൂടെ അല്ലു സിരീഷ് മലയാളത്തിലേക്കും എത്തിയിരുന്നു. ലഫ്. ചിന്മയ് എന്ന ഒരു പ്രധാന കഥാപാത്രത്തെയാണ് സിരീഷ് ചിത്രത്തില്‍ അവതരിപ്പിച്ചത്. പിആര്‍ഒ ആതിര ദില്‍ജിത്ത്. 

Follow Us:
Download App:
  • android
  • ios