അടുത്തിടെ ഇറങ്ങിയ 'കലക്കാച്ചി' എന്ന കരിക്ക് സീരിസിലെ അനുവിന്റെ അഭിനയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
സോഷ്യൽ മീഡിയയിലെ പ്രിയതാരമാണ് അനു കെ. അനിയൻ(Anu k Aniyan). കരിക്ക് (Karikku) യൂടൂബ് ചാനലിലൂടെ ശ്രദ്ധനേടിയ താരം ഏതാനും ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ ഇറങ്ങിയ 'കലക്കാച്ചി' എന്ന കരിക്ക് സീരിസിലെ അനുവിന്റെ അഭിനയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വെബ് സീരിസാണ് ശ്രദ്ധനേടുന്നത്.
കരിക്ക് ഫ്‌ളിക്ക് ചാനലിന്റെ വെബ് സീരിസിന്റെ പേര് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നാണ്. സിദ്ധാര്‍ത്ഥ് കെ.ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ വെബ് സീരിസ് സിനിമാ മോഹവുമായി നടക്കുന്ന സെബാസ്റ്റിയന്‍ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് സീരിസ് സ്വന്തമാക്കിയത്.
കരിക്കിലെ മറ്റ് താരങ്ങളായ കിരണ്‍, അര്‍ജുന്‍ രത്തന്‍ എന്നിവരും വെബ് സീരിസിലെത്തിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിഖില്‍ പ്രസാദ്, കഥ, സ്‌ക്രീന്‍ പ്ലേ- ആദിത്യന്‍ ചന്ദ്രശേഖര്‍, എഡിറ്റര്‍- പിന്റോ വര്‍ക്കി, സംഗീതം- വിഷ്ണു വര്‍മ, സൗണ്ട് ഡിസൈന്‍- ജിഷ്ണു റാം, ആര്‍ട്ട് ടീം- അജയ് കൃഷ്ണന്‍, അനെക്‌സ് നെല്ലിക്കല്‍, ഡയറക്ഷന്‍ ടീം-മുഹമ്മദ് ജസീം, സച്ചിന്‍ രാജു, അദ്വൈത്ത് എം.ആര്‍, വി.എഫ്.എക്‌സ്- ബിനോയ് ജോണ്‍.
'ബറോസ്' അവതരിപ്പിക്കുക ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ : മോഹൻലാൽ പറയുന്നു
മലയാളികളുടെ പ്രിയതാരം മോഹൻലാൽ(Mohanlal) ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ് (Barroz). പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് പറയുകയാണ് മോഹൻലാൽ. ബിഗ് ബോസ് സീസൺ നാലിന്റെ വേദിയിൽ വച്ചായിരുന്നു ബറോസിനെ കുറിച്ചുള്ള മോഹൻലാലിന്റെ പ്രതികരണം.
"ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്ന് മോഹൻലാൽ പറഞ്ഞു.
Bigg Boss 4 : മോഹൻലാലിന് പിറന്നാൾ മധുരം; പാട്ടും ഡാൻസുമായി ബിഗ് ബോസ് വീട്, ആശംസയുമായി താരങ്ങളും
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
Karikku Kalakkachi : അസാധ്യ നടൻ, കരിക്ക് കലക്കാച്ചിയിൽ 'ജോർജ്' കലക്കിയെന്ന് പ്രേക്ഷകര്‍
