അനു സിത്താര മെലിഞ്ഞതിനെ കുറിച്ചാണ് ഡാൻസ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. കുട്ടിത്താരമായി ശ്രദ്ധിക്കപ്പെട്ട അനു സിത്താര നായികയായും മലയാളികളുടെ പ്രിയം കവര്‍ന്നു. ഒട്ടേറെ ഹിറ്റുകള്‍ അനു സിത്താര സ്വന്തമാക്കി. ഇപോള്‍ ഒരു ഡാൻസ് വീഡിയോയില്‍ കണ്ട അനു സിത്താരയുടെ വര്‍ക്ക് ഔട്ടിനെ കുറിച്ചാണ് എല്ലാവരുടെയും ചോദ്യം.

View post on Instagram

കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരെ എന്ന പാട്ടിനൊപ്പം നൃത്തം വയ്‍ക്കുകയാണ് അനു സിത്താര വീഡിയോയില്‍. നര്‍ത്തകിയെന്ന നിലയിലും പേരുകേട്ട അനു സിത്താര തന്നെ പങ്കുവെച്ച വീഡിയോയില്‍ വളരെ മെലിഞ്ഞിരിക്കുന്നതാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്. വളരെ മനോഹരമായി നൃത്തം വയ്ക്കുന്ന അനു സിത്താരയുടെ വീഡിയോ എല്ലാവരും ഏറ്റെടുത്തിരിക്കുന്നു. അനു സിത്താര മെലിഞ്ഞതിന്റെ രഹസ്യം എന്താണ് എന്ന് ചിലര്‍ കമന്റുകളുമായി ചോദിക്കുകയും ചെയ്യുന്നു.

ഫുക്രി എന്ന സിനിമയിലാണ് അനു സിത്താര നായികയായി എത്തിയത്.

വാതില്‍ എന്ന ചിത്രമാണ് അനു സിത്താരയുടേതായി ചിത്രീകരണം പുരോഗമിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.