അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്ത്.

നടി അനുപമ പരമേശ്വരൻ തെലുങ്ക് സിനിമകളിലാണ് സജീവം. അനുപമ പരമേശ്വരന്റെ പുതിയ തെലുങ്ക് ചിത്രം ടില്ലു സ്‍ക്വയറാണ്. സിദ്ദുവാണ് നായകനായി എത്തുന്നത്. ടില്ലു സ്‍ക്വയറിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

രാധിക എന്ന ഒരു ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരിക്കുകയാണ്. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തുന്ന ടില്ലു സ്‍ക്വയര്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് റാമാണ്. ഗാനത്തിന്റെ ആലാപനവും റാമാണ്. വരികള്‍ എഴുതിയിരിക്കുന്നത് കസര്‍ള ശ്യാമാണ്.

അനുപമ പരമേശ്വരന്റേതായി സൈറണ്‍ എന്ന സിനിമയാണ് തമിഴകത്ത് ഇനി റിലീസിന് ഒരുങ്ങുന്നത്. ജയം രവി നായകനായി എത്തുന്ന സിനിമയാണ് സൈറണ്‍. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറായി ചിത്രത്തില്‍ വേഷമിടുന്നു എന്ന ഒരു പ്രത്യേകതയും സൈറണിനുണ്ട്. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്യുന്നു.

അനുപമ പരമേശ്വന്റേതായി ബട്ടര്‍ഫ്ലൈ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും മികച്ച അഭിപ്രായം നേടിയതും.. അനുപമ പരശ്വേരൻ നായികയായ ബട്ടര്‍ഫ്ലൈയുടെ സംവിധാനം ഘന്ത സതീഷ് ബാബു നിര്‍വഹിച്ചപ്പോള്‍ സംഗീതം അര്‍വിസായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ റെഡ്ഡിയാണ്. നിഹല്‍, ഭൂമിക ചൗള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ ഗാനരചയിതാവ് അനന്ത ശ്രീരാമും ആലാപനം കെ എസ് ചിത്രയും അനുപമ പരമേശ്വരനും സൗണ്ട് ഇഫക്റ്റ്സ് എതിരാജ്. കലാസംവിധാനം വിജയ് മക്കേന, ഡബ്ബിംഗ് എൻജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി,എന്നിവരുമായിരുന്നു.

Read More: മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക