'ത തവളയുടെ ത'യുടെ ഡബ്ബിംഗ് വീഡിയോ പങ്കുവെച്ച് അനുമോള്‍.

അനുമോള്‍ (Anumol) നായികയാകുന്ന പുതിയ ചിത്രമാണ് 'ത തവളയുടെ ത' (Tha Thavalayude Tha). ഫ്രാൻസിസ് ജോസഫ് ജീരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രാൻസിസ് ജോസഫ് ജീര തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. 'ത തവളയുടെ ത' ചിത്രത്തിന്റെ ഡബ്ബിംഗിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുമോള്‍.

കാസര്‍ഗോഡ് ഭാഷയാണ് ചിത്രത്തിന്റെ ഒരു പ്രധാന പ്രത്യേകത. സെന്തില്‍ കൃഷ്‍ണ അടക്കമുള്ള അഭിനേതാക്കള്‍ ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുമോള്‍. കാസര്‍ഗോഡ് ഭാഷയുടെ കൗതുകമാണ് വീഡിയോയില്‍ താരങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്നത്. നിഖിൽ രാജൻ മേലേയിലാണ് ചിത്രത്തിന്റ സംഗീത സംവിധാനം.

View post on Instagram

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്റെയും, നാടോടി പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്. പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്.

ഫോട്ടോഗ്രഫി: ജിയോ ജോമി. അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി കെ. വാർത്താ പ്രചരണം പിശിവപ്രസാദ്. മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണല്‍.