നടി അനുഷ്‍ക ശര്‍മ്മയെ പ്രശംസിച്ച് മുതിര്‍ന്ന നടൻ അനുപം ഖേര്‍.  അനുഷ്‍ക ശര്‍മ്മയുടെ കരിയറിലെ മികവും നല്ല സമീപനത്തെയും എടുത്തുപറഞ്ഞാണ് അനുപം ഖേര്‍ പ്രശംസിച്ചിരിക്കുന്നത്. അനുഷ്‍ക ശര്‍മ്മയ്‍ക്കൊപ്പമുള്ള ഫോട്ടോയും അനുപം ഖേര്‍ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ലണ്ടനില്‍ വെച്ച് അനുഷ്‍ക ശര്‍മ്മയുമായി എടുത്ത ഫോട്ടോയാണ് അനുപം ഖേര്‍ ഷെയര്‍ ചെയ്‍തത്. ഇഷ്‍ടപ്പെട്ട നടിമാരില്‍ ഒരാളായ അനുഷ്‍കയെ ലണ്ടനില്‍ വെച്ച് കണ്ട് മനോഹരമായ അനുഭവമമായിരുന്നുവെന്ന് അനുപം ഖേര്‍ പറയുന്നു.. അധികമൊന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അവരുടെ ജോലിയിലെ മികവും നല്ല സമീപനവും കൊണ്ട് അവരെ എന്നും ആദരവോടെയാണ് കാണുന്നത്.  സിനിമകളെ കുറിച്ച് മാത്രമല്ല നമ്മുടെ ഫേവറേറ്റീവ് വിരാട് കോലിയെ കുറിച്ചും സംസാരിച്ചു- അനുപം ഖേര്‍ പറയുന്നു. ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാനാണ് അനുഷ്‍ക ശര്‍മ്മ ഇംഗ്ലണ്ടിലെത്തിയത്.