അനുപം ഖേര്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് വണ്‍ ഡേ: ജസ്റ്റിസ്. ചിത്രത്തിന്റെ റിലീസ് രണ്ടാഴ്‍ചയ്‍ത്തേക്ക് നീട്ടി. 14ന് തീരുമാനിച്ചിരുന്ന റിലീസ് 28ലേക്കാണ് മാറ്റിയത്.

അനുപം ഖേര്‍ ഹൈക്കോടതി ജഡ്‍ജ് ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്രൈം ബ്രാഞ്ച് ഓഫീസറായി ഇഷ ഗുപ്‍തയും അഭിനയിക്കുന്നു.  തലസ്‍ഥാനത്ത് തുടര്‍ച്ചയായി ഒരു കൂട്ടം പ്രമുഖരെ കാണാതാകുന്നതുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയം. അശോക് നന്ദയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആയി എത്തിയ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ആണ് അനുപം ഖേറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രം തീയേറ്ററില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നില്ല.