രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് മുതിര്‍ന്ന നടൻ അനുപം ഖേര്‍. നിരവധി മികച്ച കഥാപാത്രങ്ങളായി അനുപം ഖേര്‍ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ ഒരാള്‍ തിരിച്ചറിയാത്തതിന്റെ കൌതുകം പങ്കുവയ്ക്കുകയാണ് അനുപം ഖേര്‍. ന്യൂയോര്‍ക്കിലുണ്ടായ ഒരു വിശേഷം സാമൂഹ്യമാധ്യമത്തിലൂടെയാണ് അനുപം ഖേര്‍ പങ്കുവച്ചത്.

ഇന്ത്യൻ ഡ്രൈവറുടെ ക്യാബിലാണ് അനുപം ഖേര്‍ സഞ്ചരിച്ചത്. പക്ഷേ ഡ്രൈവര്‍ക്ക് അനുപം ഖേറിനെ തിരിച്ചറിയാനില്ല. പഞ്ചാബില്‍ നിന്നുള്ള ജുഗല്‍ കിഷോര്‍ എന്നയാളായിരുന്നു ക്യാബ് ഡ്രൈവര്‍ എന്ന് അനുപം ഖേര്‍ എഴുതിയിട്ടുണ്ട്. 30 വര്‍ഷമായി അദ്ദേഹം ന്യൂയോര്‍ക്കിലാണ്. ഞാൻ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതുവരെ അദ്ദേഹം  എന്നോട് സംസാരിച്ചിരുന്നില്ല. എന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല- അനുപം ഖേര്‍ പറയുന്നു. ഏറ്റവും ഒടുവില്‍ അദ്ദേഹം വലിയ സ്‍നേഹം കാട്ടിയെന്നും അനുപം ഖേര്‍ പറയുന്നു. രണ്ടുപേരും സന്തോഷവാൻമാരായി. പണം വാങ്ങിച്ചിലെന്നും അനുപം ഖേര്‍ പറയുന്നു.