പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകളില്‍ ചെയ്യുന്നില്ലെങ്കിലും അന്യഭാഷകളില്‍ സജീവമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരൻ വരച്ച ഒരു ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രീകരണം ക്യാൻസല്‍ ചെയ്‍തപ്പോഴാണ് ചിത്രം വരച്ചത് എന്നാണ് അനുപമ പരമേശ്വരൻ സൂചിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ക്യാൻസല്‍ ചെയ്‍തപ്പോള്‍ എന്ന് ക്യാപ്ഷൻ എഴുതിയാണ് അനുപമ പരമേശ്വരൻ താൻ വരച്ച പെയിന്റിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.   അനുപമ പരമേശ്വരൻ മറ്റ് സൂചനകള്‍ നല്‍കിയിട്ടില്ല. ഒട്ടേറെ ആരാധകരാണ് അനുപമ പരമേശ്വരനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ നൃത്തം ചെയ്യുന്ന പോസിലുള്ള അനുപമ പരമേശ്വരന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. താൻ വരച്ച ഫോട്ടോ മുമ്പും അനുപമ പരമേശ്വരൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. നടിയെന്നതിലുപരി ചിത്രകാരി കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് അനുപമ പരമേശ്വരൻ.
മണിയറയിലെ അശോകൻ ആണ് അനുപമ പരമേശ്വരൻ നായികയായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം.

ആര്‍ജെ ഷാൻ സംവിധാനം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്‍നൈറ്റ് എന്ന ഒരു ഹ്രസ്വ ചിത്രത്തിലും അനുപമ പരമേശ്വരൻ നായികയാകുന്നുണ്ട്.