പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരൻ. തുടര്‍ന്ന് മലയാളത്തില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷകളിലും സജീവമാണ് അനുപമ പരമേശ്വരൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അനുപമ പരമേശ്വരൻ. ഇപോഴിതാ അനുപമ പരമേശ്വരന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

പ്രേമം സിനിമയിലെ ഒരു രംഗത്തിന്റെ ഫോട്ടോയാണ് അനുപമ പരമേശ്വരൻ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയിലെ കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് തമാശയായി അനുപമ പരമേശ്വരൻ എഴുതുന്നു. കുട്ടി മാസ്‍ക് ധരിക്കുന്നതിനെയാണ് അനുപമ പരമേശ്വരൻ സൂചിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രനാണ് പ്രേമം സംവിധാനം ചെയ്‍തത്.

നിവിൻ പോളിയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.