അനുപമ പരമേശ്വരൻ നായികയായ 'കാര്‍ത്തികേയ 2' കേരളത്തിലും റിലീസ് ചെയ്യുകയാണ്.

സര്‍പ്രൈസ് ഹിറ്റായി മാറി ബോളിവുഡിനെ പോലും അത്ഭുതപ്പെടുത്തിയ ലോബജറ്റ് തെലുങ്ക് ചിത്രമാണ് 'കാര്‍ത്തികേയ 2'. 120 കോടി രൂപയിലധികം ചിത്രം ഇതുവരെ കളക്റ്റ് ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൻ ഫാൻ ബേസില്ലാത്ത താരമായിരുന്നിട്ടും നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രം നേടുന്ന വിജയം രാജ്യമൊട്ടാകെയുള്ള നിരൂപകരെയും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ 'കാര്‍ത്തികേയ 2'വിന്റെ പശ്ചാത്തല സംഗീതത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഓഗസ്റ്റ് 13ന് തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്‍ത് ചിത്രം ഒരു മാസത്തിനിപ്പറം കേരളത്തിലും പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സെപ്‍തംബര്‍ 23ന് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുക. ചന്ദു മൊണ്ടെട്ടിയാണ് ചിത്രം സംവിധാനം ചെയ്‍തത്. അനുപമ പരമേശ്വരൻ നായികയായ ഹിറ്റ് ചിത്രത്തിന്റെ മലയാളം ടീസറും പുറത്തുവിട്ടിരുന്നു.

ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്‍ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു 'കാര്‍ത്തികേയ'. രണ്ടാം ഭാഗം എടുത്തപ്പോഴും തെലുങ്കില്‍ താരതമ്യേന ചെറുതെന്ന് പറയാവുന്ന ബജറ്റായ 15 കോടി മാത്രമാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ, 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിന്റെ വിജയം അമ്പരപ്പിക്കുന്നതുമാണ്.

'കാര്‍ത്തികേയ 2' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന സ്വീകാര്യതയും ബോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു. റിലീസ് ചെയ്‍തപ്പോള്‍ വെറും 53 ഷോകള്‍ മാത്രമായിരുന്നു ഹിന്ദിയില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ദ്ധിച്ചു. മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആദ്യ ആറ് ദിവസങ്ങളില്‍ നിന്ന് മാത്രമായി 33 കോടി രൂപ കളക്റ്റ് ചെയ്‍തിരുന്നു.

Read More : എസ് ഷങ്കറിന്റെ രാം ചരണ്‍ ചിത്രം കെങ്കേമമാക്കാൻ എസ് ജെ സൂര്യയും