ആദ്യന്തം പിടിച്ചിരുത്തുന്ന ത്രില്ലര്‍ എന്ന് ആദ്യദിനങ്ങളില്‍ തന്നെ അഭിപ്രായം നേടിയ ചിത്രം പിന്നീട് തീയറ്ററുകളില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോഴിതാ രാക്ഷസന്‍ മറ്റ് ഭാഷകളിലേക്കും ചേക്കേറുകയാണ്. നവാഗതനായ രമേഷ് വര്‍മ്മ ചിത്രം തെലുങ്കില്‍ ഒരുക്കുകയാണ്. തെലുങ്ക് രാക്ഷസന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

തമിഴ് സിനിമകള്‍ക്ക് രാജ്യമാകെ ഏറെ കൈയടി ലഭിച്ച വര്‍ഷമായിരുന്നു കടന്നുപോയത്. 96, രാക്ഷസന്‍, വട ചെന്നൈ, പരിയേറും പെരുമാള്‍ തുടങ്ങിയ സിനിമകളൊക്കെ തമിഴകത്തിന്‍റെ അതിര്‍ത്തിക്കപ്പുറവും വലിയ തോതില്‍ സ്വീകാര്യത നേടി. സൈലന്‍റായി വന്ന് സൈക്കോ ത്രില്ലടിപ്പിച്ച് ബോക്‌സ്ഓഫീസില്‍ തരംഗം തീര്‍ത്ത രാക്ഷസനാണ് അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം.

ആദ്യന്തം പിടിച്ചിരുത്തുന്ന ത്രില്ലര്‍ എന്ന് ആദ്യദിനങ്ങളില്‍ തന്നെ അഭിപ്രായം നേടിയ ചിത്രം പിന്നീട് തീയറ്ററുകളില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോഴിതാ രാക്ഷസന്‍ മറ്റ് ഭാഷകളിലേക്കും ചേക്കേറുകയാണ്. നവാഗതനായ രമേഷ് വര്‍മ്മ ചിത്രം തെലുങ്കില്‍ ഒരുക്കുകയാണ്. തെലുങ്ക് രാക്ഷസന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.

തമിഴില്‍ നായിക വേഷത്തില്‍ അമല പോളായിരുന്നെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ മറ്റൊരു മലയാള നടിക്കാണ് നറുക്ക് വീണിരിക്കുന്നത്. പ്രേമത്തിലൂടെ അരങ്ങേറിയ അനുപമ പരമേശ്വരനാണ് തെലുങ്കിലെ നായിക. വിഷ്ണു വിശാൽ അവതരിപ്പിച്ച കഥാപാത്രം ബെല്ലാം കൊണ്ട ശ്രീനിവാസനാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. സൈക്കോ കൊലയാളി ക്രിസ്റ്റഫറായി ശരവണനാണ് തമിഴില്‍ അരങ്ങുതകര്‍ത്തതെങ്കില്‍ തെലുങ്കിലെ വില്ലനാരാണെന്നറിയാന്‍ കാത്തിരിക്കേണ്ടിവരും.