Asianet News MalayalamAsianet News Malayalam

പാപ്പരാസികളോട് കയര്‍ത്ത് സംവിധായകൻ അനുരാഗ് കശ്യപ്; വീഡിയോ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍

ഹിന്ദി സിനിമ ലോകത്ത് സെലിബ്രിറ്റികള്‍ക്ക് ചുറ്റും പാപ്പരാസികള്‍ കറങ്ങാറുണ്ട്. ചിലപ്പോഴൊക്കെ സെലിബ്രിറ്റികളും പാപ്പരാസികളും തമ്മില്‍ വാക്കുതര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. സംവിധായകൻ അനുരാഗ് കശ്യപ് പാപ്പരാസികളോട് കയര്‍ത്തതാണ് ഹിന്ദി സിനിമ ലോകത്തുനിന്നുള്ള പുതിയൊരു വാര്‍ത്ത. അനുരാഗ് കശ്യപ് കയര്‍ക്കുന്നതും പാപ്പരാസികള്‍ മറുപടി പറയുന്നതുമായ വീഡിയോ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍ പുറത്തുവിട്ടു.

Anurag Kashyap lashes out at paparazzi
Author
Mumbai, First Published May 7, 2019, 3:32 PM IST

ഹിന്ദി സിനിമ ലോകത്ത് സെലിബ്രിറ്റികള്‍ക്ക് ചുറ്റും പാപ്പരാസികള്‍ കറങ്ങാറുണ്ട്. ചിലപ്പോഴൊക്കെ സെലിബ്രിറ്റികളും പാപ്പരാസികളും തമ്മില്‍ വാക്കുതര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. സംവിധായകൻ അനുരാഗ് കശ്യപ് പാപ്പരാസികളോട് കയര്‍ത്തതാണ് ഹിന്ദി സിനിമ ലോകത്തുനിന്നുള്ള പുതിയൊരു വാര്‍ത്ത. അനുരാഗ് കശ്യപ് കയര്‍ക്കുന്നതും പാപ്പരാസികള്‍ മറുപടി പറയുന്നതുമായ വീഡിയോ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍ പുറത്തുവിട്ടു.

അനുരാഗ് കശ്യപ് ഒരു ഡോക്ടറിന്റെ ക്ലിനിക്കിന്റെ പുറത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. എന്തിനാണ് നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. നിങ്ങള്‍ക്ക് മറ്റ് പണിയൊന്നുമില്ലേ എന്നായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്. സ്വന്തം ജോലി തന്നെയാണ് നോക്കുന്നത് എന്നായിരുന്നു ഒരു ഫോട്ടോഗ്രാഫര്‍ മറുപടി പറഞ്ഞത്.  എന്നാല്‍ ജോലി പഠിപ്പിക്കാൻ അനുരാഗ് കശ്യപ് നോക്കേണ്ട എന്ന് പറഞ്ഞ് സംഭവത്തിന്റെ വീഡിയോയും ഒരു ഫോട്ടോഗ്രാഫര്‍ പുറത്തുവിട്ടു.

Follow Us:
Download App:
  • android
  • ios