ബാൻഡ് ബാജ ബാരാത് എന്ന സിനിമയുടെ പത്താം വര്‍ഷത്തില്‍ ഓര്‍മയുമായി അനുഷ്‍ക ശര്‍മ. രണ്‍വീര്‍ സിംഗും അനുഷ്‍ക ശര്‍മയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ബാൻഡ് ബാജ ബാരാത് എന്ന സിനിമയ്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. രണ്‍വീര്‍ സിംഗിന്റെ ആദ്യ സിനിമയും അനുഷ്‍ക ശര്‍മയുടെ മൂന്നാമത്തെ സിനിമയുമാണ് ഇത്. സിനിമയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അനുഷ്‍ക ശര്‍മ. ഒട്ടേറെ ആരാധകരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മനീഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്‍തത്. വിവാഹ നടത്തിപ്പുമായ ബന്ധപ്പെട്ടതായിരുന്നു സിനിമയുടെ പ്രമേയം. വൻ ഹിറ്റായി മാറിയിരുന്നു ചിത്രം. സിനിമ പ്രഖ്യാപിച്ചപ്പോള്‍ ആരും വലിയ ഹിറ്റ് പ്രതീക്ഷിച്ചിരുന്നില്ല. രണ്‍വീര്‍ സിംഗിന്റെയും അനുഷ്‍ക ശര്‍മയുടെയും അഭിനയമായിരുന്നു സിനിമയുടെ ആകര്‍ഷണം. അനുഷ്‍ക ശര്‍മ ശ്രുതി എന്ന കഥാപാത്രവും രണ്‍വീര്‍ സിംഗ് ബിട്ടൂവെന്ന കഥാപാത്രവുമായിരുന്നു ചെയ്‍തിരുന്നത്.

സിനിമയുടെ കഥയും അഭിനേതാക്കളും, സംവിധാനവും എല്ലാം മികച്ചതെന്ന അഭിപ്രായം സ്വന്തമാക്കിയിരുന്നു.

സിനിമയിലെ  പാട്ടുകളും വൻ ഹിറ്റായി മാറിയിരുന്നു.