Asianet News MalayalamAsianet News Malayalam

ആൺകുട്ടി ഉണ്ടായിരിക്കുക എന്നതിനെ പ്രിവിലേജ് ആയി കണക്കാക്കുന്ന സമൂഹത്തോട് അനുഷ്കയ്ക്ക് പറയാനുള്ളത്

മറ്റൊരു ബലാത്സം​ഗ വാർത്ത കൂടി കേട്ടിരിക്കുകയാണെന്നും ഇത്തരത്തിൽ ചെയ്യുന്ന പുരുഷന്മാരുടെയുള്ളിൽ എന്തെങ്കിലും ഭയം ഉണ്ടാകുമോയെന്നും അനുഷ്ക കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. 

anushka sharma note about so called privileged
Author
Mumbai, First Published Oct 3, 2020, 7:47 PM IST

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുകും ഇടപെടുകയും ചെയ്യുന്നയാളാണ് ബോളിവു‍ഡ് താരം അനുഷ്ക ശർമ. ഹാഥ്റസിൽ ബലാത്സം​ഗത്തിനിരയി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരണവുമായി അനുഷ്ക കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആണ്‍കുട്ടികള്‍ ജനിക്കുന്നത് പ്രിവിലേജായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ. 

“നമ്മുടെ സമൂഹത്തിൽ ആൺകുട്ടി ഉണ്ടായിരിക്കുക എന്നത് പ്രിവിലേജ്(വിശേഷാധികാരം) ആയിട്ടാണ് കാണുന്നത്. തീർച്ചയായും ഇത് ഒരു പെൺകുഞ്ഞിനെ പ്രസവിക്കുന്നതിനേക്കാൾ വലിയ പ്രിവിലേജ് ഒന്നുമല്ല. പക്ഷേ ഈ പ്രിവിലേജ് തെറ്റായ രീതിയിലാണ് കണക്കാക്കപ്പെടുന്നത്. മറ്റൊരു പെൺകുട്ടിയെ ബഹുമാനിക്കും വിധത്തിൽ ആൺകുട്ടികളെ വളർത്തുക മാത്രമാണ് ഒരേയൊരു പ്രിവിലേജ്. അതാണ് മാതാപിതാക്കൾ എന്ന നിലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം. അതുകൊണ്ട് അതിനെ ഒരു പ്രിവിലേജ് ആയി കണക്കാക്കരുത്. കുഞ്ഞിന്റെ ലിം​ഗഭേദമല്ല നിങ്ങളെ പ്രിവിലേജ് ആക്കുന്നത്, മറിച്ച് സ്ത്രീകൾക്ക് സുരക്ഷിതത്വവും സംരക്ഷണവും തോന്നും വിധത്തിൽ നന്നായി ആൺകുട്ടികളെ വളർത്തിയെടുക്കുക എന്നതിലൂടെ സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് “ അനുഷ്ക പറയുന്നു.

anushka sharma note about so called privilegedanushka sharma note about so called privileged

മറ്റൊരു ബലാത്സം​ഗ വാർത്ത കൂടി കേട്ടിരിക്കുകയാണെന്നും ഇത്തരത്തിൽ ചെയ്യുന്ന പുരുഷന്മാരുടെയുള്ളിൽ എന്തെങ്കിലും ഭയം ഉണ്ടാകുമോയെന്നും അനുഷ്ക കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സമൂഹം എന്ന നിലയ്ക്ക് അവരിൽ ഭയം നിറയ്ക്കാനും നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാനും എന്താണ് ചെയ്യാൻ സാധിക്കുകയെന്നും അനുഷ്ക ചോദിച്ചു.

Follow Us:
Download App:
  • android
  • ios