Asianet News MalayalamAsianet News Malayalam

അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ- മെയ്‍ഡ് ഇൻ ഇന്ത്യ വിദേശ ചലച്ചിത്രമേളകളിലേക്ക്

അനുഷ്‍ക ശര്‍മ്മ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് സൂയി ധാഗ- മെയ്‍ഡ് ഇൻ ഇന്ത്യ. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിച്ചത്. ചിത്രം വിദേശ ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായാണ് പുതിയ വാര്‍ത്ത. ഷാംങായി രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.  ചിത്രം നൂറു കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

Anushka Sharmas Sui Dhaaga selected for Shanghai film festival
Author
Mumbai, First Published Jun 15, 2019, 1:31 PM IST

അനുഷ്‍ക ശര്‍മ്മ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് സൂയി ധാഗ- മെയ്‍ഡ് ഇൻ ഇന്ത്യ. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിച്ചത്. ചിത്രം വിദേശ ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായാണ് പുതിയ വാര്‍ത്ത. ഷാംങായി രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.  ചിത്രം നൂറു കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

രാജ്യത്തെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്. മധ്യവയസ്‍കയായ ഗ്രാമീണ സ്‍ത്രീയായിട്ട് ആണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായകനായി വരുണ്‍ ധവാനും അഭിനയിച്ചിരിക്കുന്നു. ചിത്രം കണ്ട വിരാടി കോലി അനുഷ്‍‌ക ശര്‍മ്മയെയും മറ്റ് അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ചിത്രത്തില്‍ എല്ലാ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് നടത്തിയത്. വരുണ്‍ ഗംഭീരമാക്കി. അനുഷ്‍കയുടെ കഥാപാത്രം എന്റെ ഹൃദയം കവര്‍ന്നു. ശാന്തമെങ്കിലും എന്ത് കരുത്തുറ്റ കഥാപാത്രമാണ്. പ്രിയപ്പെട്ട അനുഷ്‍കയെ ഓര്‍ത്ത് അഭിമാനിക്കുന്നു- വിരാട് കോലി പറഞ്ഞിരുന്നു.  സൂയി ധാഗയുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 12 ചെറു പട്ടണങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios