Asianet News MalayalamAsianet News Malayalam

'ഞാൻ കെട്ടിക്കോട്ടെ?', ചോദ്യത്തിന് തകര്‍പ്പൻ മറുപടിയുമായി അനുശ്രീ

'കറന്റ് ക്രഷ്' ആരാണ് എന്ന ചോദ്യത്തിനും അനുശ്രീ മറുപടി പറയുന്നുണ്ട്.

Anusree chit chat instagram
Author
Kochi, First Published Mar 28, 2021, 12:20 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുശ്രീ പറഞ്ഞ മറുപടികളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ഓരോ ചോദ്യത്തിനും കുറിക്കുകൊള്ളുന്ന മറുപടിയാണ് അനുശ്രീ ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനില്‍ പറയുന്നത്. തന്റെ ഫോട്ടോയും അനുശ്രീ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കുടുംബത്തിനെ കുറിച്ചും അനുശ്രീ ആരാധകരോട് പറയുന്നു.ഒരാള്‍ ചോദിച്ചത് ഞാൻ കെട്ടിക്കോട്ടെ എന്നായിരുന്നു. കെട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂവെന്നായിരുന്നു ഉത്തരം. ആരാ വേണ്ടാ എന്ന് പറഞ്ഞേ എന്നും അനുശ്രീ ചോദിക്കുന്നു. കറന്റ് ക്ലഷ് ആരാണ് (current crush) എന്നായിരുന്നു മറ്റൊരു ചോദ്യം. കെഎസ്ഇബി എന്നായിരുന്നു അനുശ്രീയുടെ മറുപടി. ഇപോഴത്തെ മൊബൈല്‍ റിംഗ് ടോണ്‍ ഏതെന്ന് ചോദിച്ചപ്പോള്‍ നമശിവായ എന്ന ട്യൂണ്‍ വെച്ച് കേള്‍പ്പിക്കുകയും ചെയ്‍തു അനുശ്രീ.

ഹോളിവുഡില്‍ ആരുടെ നായികയായിട്ടാണ് അഭിനയിക്കാൻ ഇഷ്‍ടം എന്ന് ചോദിച്ചപ്പോള്‍ ഡികാപ്രിയോ എന്നായിരുന്നു ഉത്തരം.

എന്നെ കുറിച്ച് എന്താണ് അഭിപ്രായം ചേച്ചിക്ക് എന്നായിരുന്നു മറ്റൊരു ചോദ്യം. നല്ല അഭിപ്രായം. പുറത്തുപറയാൻ കൊള്ളാത്ത അഭിപ്രായം പേഴ്‍സണല്‍ മെസേജ് അയക്കാം എന്നും അനുശ്രീ മറുപടി പറഞ്ഞു. കുടുംബത്തിനൊപ്പമുള്ള ഫോട്ടോയും അനുശ്രീയും ആരാധകന്റെ ആവശ്യപ്രകാരം അനുശ്രീ പങ്കുവെച്ചു.

Follow Us:
Download App:
  • android
  • ios