ലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ നടിക്ക് സാധിച്ചു. ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. സ്റ്റൈലൻ ഫോട്ടോ ഷൂട്ടുകളുമായി തിരക്കിലായിരുന്നു ഈ സമയത്ത് താരം. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

അടുത്തിടെ അനുശ്രീ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയിരുന്നു. പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വീഡിയോ ആണ് അനുശ്രീ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. പൊതുവെ ഫ്ളാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാർത്ഥമാണ് ഫ്ളാറ്റ് വാങ്ങാൻ തീരുമാനിച്ചതെന്ന് അനുശ്രീ പറയുന്നു. കാക്കനാട് ആണ് ഫ്ളാറ്റ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

‘ഡയമണ്ട് നെക്ലേസ്‘ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരൻ, ആനക്കള്ളൻ, ഓട്ടോർഷ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അനുശ്രീയുടേതായി പുറത്തിറങ്ങി.