മലയാളികള്‍ ഭക്തിയോടെയും ആചാരത്തോടെയും ശ്രീകൃഷ്‍ണ ജയന്തി ആഘോഷിക്കുകയാണ് ഇന്ന്. ശ്രീകൃഷ്‍ണ ജയന്തി ദിനത്തില്‍ നടി അനുശ്രീ ഷെയര്‍ ചെയ്‍ത ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

രാധാമാധവം എന്ന് പേരിട്ടിട്ടുള്ളതാണ് ഫോട്ടോഷൂട്ട്. അനുശ്രീ രാധയായിട്ടാണ് ഫോട്ടോയില്‍ ഉള്ളത്.  പവിഴം ആണ് ശ്രീകൃഷ്‍ണനായത്. നിധിൻ നാരായണൻ ആണ് ഫോട്ടോകള്‍ പകര്‍ത്തിയത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രണയവും ഭക്തിയും നിറയുന്ന ഭാവങ്ങളാണ് ഫോട്ടോയില്‍.