കേരളം ആസ്ഥാനമായുള്ള ഐറ എന്ന സ്റ്റാർട്ടപ്പ്, തിരക്കഥകളെ എഐയുടെ സഹായത്തോടെ സിനിമയാക്കി മാറ്റുന്ന പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിച്ചു.  

സ്വന്തം കഥകൾ സിനിമയായി കാണാൻ ആഗ്രഹമില്ലാത്ത ആരും തന്നെ കാണുകയില്ല. തിരക്കഥയായി സിനിമക്കാരുടെ പിന്നാലെ നടന്ന് ഇനി സമയം കളയേണ്ട. തിരക്കഥ എഴുതുന്ന സോഫ്റ്റുവെയറിലൂടെ തന്നെ ഇനി മുതൽ ആർക്കും തങ്ങളുടെ സിനിമയെ ഐഎയുടെ സഹായത്തോടെ സംവിധാനം ചെയ്ത് സിനിമയാക്കി മാറ്റാൻ സാധിക്കും. ഐറ എന്ന കേരള ബേസ്ഡ് സ്റ്റാർട്ടപ്പാണ് പുതിയ ആശയവുമായി രംഗത്തെത്തിയിട്ടുള്ളത്. യൂടൂബറും എഐ ഫിലിം മേക്കറും തിരക്കഥകൃത്തുമായി അമൽ അക്ഷയാണ് ഐറയുടെ സ്ഥാപകൻ.

Add Asianetnews as a Preferred SourcegooglePreferred

തിരക്കഥയെ എഐയുടെ സഹായത്തോടെ മുഴുവനായി അനലൈസ് ചെയ്ത് ക്യാരക്ടർ ഡിസ്ക്രിപ്ഷനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമയിലെ മുഴുവൻ കഥപാത്രങ്ങളുടെയും 3D മോഡൽ ഐറ നിർമ്മിക്കും. ഇതിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി ലോക്ക് ചെയ്യാനും സാധിക്കും. തുടർന്ന് സിനിമയിൽ മുഴുവനായി കഥാപാത്രത്തിന്റെ രൂപത്തിനും ഭാവത്തിനും മാറ്റം വരാതെ തുടരാൻ ഇതിലൂടെ സാധിക്കും. റൈറ്റർക്ക് തന്നെ ഓരോ സീനിലും ഇതിലൂടെ ഷോട്ട് ഡിവിഷൻ ചെയ്യാനും, ഷോട്ട് ലിസ്റ്റ് നൽകാനും സാധിക്കും. അതായിത് ഷോട്ട് ലിസ്റ്റിന് അനുസരിച്ച്, 3D മോഡലുകളെ ഉപയോഗിച്ച് മുഴുവൻ സീനുകളുടെയും സ്റ്റോറിബോർഡും ഐറയിൽ ജനറേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

ശേഷം തിരക്കഥയിൽ നിന്നും ഓട്ടോ ജനറേറ്റ് ചെയ്യുന്ന പ്രോംമ്പറ്റിലൂടെ ഈ സ്റ്റോറിബോർഡുകളെ ജീവനുള്ള ഷോട്ടുകളാക്കി മാറ്റിയാണ് തിരക്കഥയ്ക്ക് ഐറ സമ്പൂർണ ജീവൻ നൽകി സിനിമയാക്കി മാറ്റുന്നത്. നിലവിൽ airascripts.in എന്ന വെബ്സൈറ്റിലൂടെ പുതിയ എഐ ഫീച്ചറിലേക്കുള്ള ഏർളി ആക്സസ് നിങ്ങൾക്ക് ഫ്രീയായി നേടാം. മലയാളം ടൈപ്പിംഗ് അറിയാത്തവർക്കും തിരക്കഥ രചന വളരെ എളുപ്പത്തിൽ നടത്താൻ സാധിക്കും എന്നതാണ് ഐറയുടെ പ്രത്യേകത. ഗൂഗിളിൽ ഡോക്കിലെ പോലെ റിയൽ ടൈം കോളാബ്രേഷൻ, ഡാർക്ക് മോഡ് പിഡിഎഫ് ഔട്ട്. സീൻ ഓർഡർ റീ അറേഞ്ചിംഗ്, തുടങ്ങി നിരവധി ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.