Asianet News MalayalamAsianet News Malayalam

‘വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജീത്തു‘; ദൃശ്യ 2 കുറിച്ച് എ പി അബ്ദുള്ളക്കുട്ടി

കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.
 

ap abdullakutty facebook post about drishyam 2
Author
Kochi, First Published Feb 22, 2021, 9:48 AM IST

മൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ദൃശ്യം 2 ആണ് ചർച്ച ആയിരിക്കുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ എല്ലാവർക്കും മനപാഠമായി കഴിഞ്ഞു. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയത്. ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. 

കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.

എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജിത്തു ജോസഫ് 
നിങ്ങളുടെ
ദൃശ്യം 2 കണ്ടു.
Flight ൽ  ദില്ലിയാത്രക്കിടയിൽ 
മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്
BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു
സിനിമ സംവിധായകന്റെ കലയാണ് ...
ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ
കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ....
അതാണ്
ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രൻ സിനിമ.
വർത്തമാന മലയാള സിനിമയ്ക്ക്
ഒരു വരദാനമാണ്
ജിത്തു.

Follow Us:
Download App:
  • android
  • ios