അപര്‍ണ ബാലമുരളി നായികയാകുന്ന സിനിമയുടെ പോസ്റ്റര്‍.

മലയാളത്തിലെ ശ്രദ്ധേയയായ യുവനായികയാണ് അപര്‍ണ ബാലമുരളി. അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അപര്‍ണ ബാലമുരളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു എന്ന സിനിമയിലെ തകര്‍പ്പൻ പ്രകടനത്തിലൂടെ ശ്രദ്ധേ നേടിയിരുന്നു അപര്‍ണ ബാലമുരളി.

അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ പേര് 'ഉല' എന്നാണ്. പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാകും സിനിമയുടെ പ്രമേയം. സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഫോട്ടോ പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്‍തു. സൂര്യ നായകനായ സൂരരൈ പൊട്രുവാണ് അപര്‍ണ ബാലമുരളി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്‍ണു ലക്ഷ്‍മണ്‍ ആണ് നിര്‍മിക്കുന്നത്.

അപര്‍ണ ബാലമുരളിയുടെ മികച്ച കഥാപാത്രമായിരിക്കും ഉലയിലേതും.