Asianet News MalayalamAsianet News Malayalam

Kaapa : മഞ്ജു വാര്യർക്ക് പകരം അപര്‍ണ ബാലമുരളി; 'കാപ്പ' ചിത്രീകരണം പുരോ​ഗമിക്കുന്നു

കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Aparna Balamurali in Prithviraj movie Kaapa
Author
Thiruvananthapuram, First Published Jul 24, 2022, 8:26 AM IST

പൃഥ്വിരാജ്-ഷാജി കൈലാസ്(Prithviraj) കോംമ്പോ വീണ്ടും ഒന്നിക്കുന്ന 'കാപ്പ'(Kaapa)  എന്ന ചിത്രത്തിൽ അപർണ ബാലമുരളി നായികയാകും. ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയതിന് പിന്നാലെയാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ അപർണ്ണ ചിത്രത്തിലെത്തുന്നത്.  അജിത് ചിത്രം 'എകെ 61'ന്റെയും കാപ്പയുടെയും ഷൂട്ട് ഒരുമിച്ച് വന്നതിനാലാണ് മഞ്ജു വാര്യർ ചിത്രത്തിൽ നിന്നും പിന്മാറിയതെന്നാണ് വിവരം. ചിത്രത്തിനായി ചെന്നൈയിലാണ് മഞ്ജു ഇപ്പോഴുള്ളത്. 

കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ജൂലൈ 15നാണ് കാപ്പയുടെ ചിത്രീകരണം ആരംഭിച്ചത്. 'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന ബെന്നും ചിത്രത്തിലുണ്ട്. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 

ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.

Bermuda Movie: ഷെയ്ൻ നി​ഗത്തിന്റെ 'ബര്‍മുഡ' പൊന്നിന്‍ ചിങ്ങത്തിൽ, റിലീസ് മാറ്റി

അതേസമയം, പ്രേക്ഷക പ്രീതി നേടി പ്രദർശനം തുടരുകയാണ് പൃഥ്വിരാജിന്‍റെ കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ആണ് ചിത്രത്തിൽ പ്രതിനായകനായി എത്തിയത്. 

Follow Us:
Download App:
  • android
  • ios